സില്‍വര്‍ ലൈനല്ല, കേരളത്തിന്റേത് ഡാര്‍ക്ക് ലൈന്‍; നന്ദിഗ്രാം ഓര്‍മവേണമെന്ന് മേധാ പട്കര്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈനല്ല കേരളത്തിന്റേത് ഡാര്‍ക് ലൈനാണ്. പദ്ധതിയില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. നന്ദിഗ്രാമിലെ സാഹചര്യം കേരള സര്‍ക്കാരിന് ഓര്‍മ വേണം. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തില്‍ പദ്ധതി അപകടം വിതയ്ക്കുമെന്നും മേധാ പട്കര്‍ വിമര്‍ശിച്ചു.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിച്ചു. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ കാര്യങ്ങളിലുള്ള കുപ്രചാരണങ്ങള്‍ തുറന്നു കാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന വികസനസൗകര്യ വികസനത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ല. ഏതു തരത്തിലുള്ള എതിര്‍പ്പുകളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ ഈ സര്‍ക്കാരിന് പകര്‍ന്നു നല്‍കുന്നുണ്ട്. അതുകൊണ്ടാണ് സില്‍വര്‍ ലൈനിനെതിരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിച്ച പ്രദേശങ്ങളില്‍ പോലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാനായത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: medha patkar against silver line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here