Advertisement

ആഫ്രിക്കയിലെ കൊവിഡ് കേസുകൾ 11.59 ദശലക്ഷം കടന്നു

May 23, 2022
Google News 1 minute Read

ആഫ്രിക്കയിൽ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകുന്നേരം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു.

ദക്ഷിണാഫ്രിക്ക, മൊറോക്കോ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഭൂഖണ്ഡത്തിലുടനീളമുള്ള മരണസംഖ്യ 252,892 ആണെന്നും, ഇതുവരെ 10,918,957 പേർ രോഗ മുക്തി നേടിയെന്നും ആഫ്രിക്കൻ യൂണിയന്റെ (എയു) സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ഏജൻസി വ്യക്തമാക്കി.

ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്, 3,921,633 കേസുകൾ. മൊറോക്കോയിൽ 1,166,530 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യ ആഫ്രിക്കയിലാണ് ഏറ്റവും കുറവ് രോഗികൾ.

Story Highlights: Africa’s COVID-19 cases pass 11.59 million

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here