വീണ്ടും മുന്‍വര്‍ഷത്തെ അതേ ചോദ്യങ്ങള്‍; കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവാദത്തിന്റെ തനിയാവര്‍ത്തനം

കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. നാലാം സെമസ്റ്റര്‍ എംഎസ്‌സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇത്തവണയും അതേപടി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയാന്‍ അനുമതി തേടി പരീക്ഷ കണ്‍ട്രോളര്‍ നല്‍കിയ കത്ത് വൈസ് ചാന്‍സിലര്‍ അംഗീകരിച്ചു. (again repeated question paper kannur university)
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുന്‍പ് മൂന്ന് ബിരുദ പരീക്ഷകളില്‍ ചോദ്യ പേപ്പര്‍ അതേപടി ആവര്‍ത്തിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സൈക്കോളജിയുടെ രണ്ട് ചോദ്യപേപ്പറുകളും ബോട്ടണി, മലയാളം ചോദ്യപേപ്പറുകളിലുമായിരുന്നു സമാന പിഴവുണ്ടായിരുന്നത്. പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാലയ്ക്ക് ഗുരുതര പിഴവ് പറ്റിയതായി വിലയിരുത്തിയതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യപേപ്പര്‍ വിവാദം.
ഇപ്പോള്‍ നടന്ന ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വൈസ്ചാന്‍സിലര്‍ വിശദീകരണം തേടിയിട്ടുണ്ട്.
Story Highlights: again repeated question paper kannur university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here