Advertisement

മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി

May 23, 2022
Google News 1 minute Read

തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എച്ച്.എം.സി ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനമായത്. കൊവിഡ് കാരണം എച്ച്.എം.സിയ്ക്ക് വരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയത്. 2021 ഏപ്രില്‍ മാസം മുതലുള്ള 31 ലക്ഷം രൂപയോളമാണ് സര്‍ക്കാര്‍ എച്ച്.എം.സിയ്ക്ക് നല്‍കിയത്.

Story Highlights: govt paid salary arrears of hmc staff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here