ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പിഎ നവാസ്, കുട്ടിയെ കൊണ്ടുവന്നയാളെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും, സംഘാടകർക്കുമെതിരെയാണ് കേസ്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പർദ്ധ വളർത്തുന്ന വാക്ക്യങ്ങൾ റാലിയിൽ ഉപയോഗിച്ചതായി കണ്ടെത്തി.
ഈ പശ്ചാതലത്തിലാണ് 153 (a) വകുപ്പ് പ്രകാരം കേസ് എടുക്കാൻ തെയ്യാറായത്. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതേസമയം, സംഘടന അംഗീകരിച്ച മുദ്രാവാക്ക്യമല്ല വിളിച്ചത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.
Story Highlights: alappuzha popular front 2 in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here