കാസർഗോഡ് വൻ പാൻ മസാല ശേഖരം പിടികൂടി

കാസർഗോഡ് കല്ലക്കട്ടയിൽ വൻ പാൻ മസാല ശേഖരം പിടികൂടി. ഒരു ടണ്ണോളം പാൻ മസാലയാണ് പിടികൂടിയത്. വിദ്യാനഗർ പൊലീസിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബദറുദ്ദീൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്നാണ് പാൻ മസാല പിടികൂടിയത്.
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് പാൻ മസാല ശേഖരം പിടികൂടിയത്. പ്രദേശത്ത് വ്യാപകമായി പരിചയമില്ലാത്ത വാഹനങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ശ്രദ്ധിച്ച നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ആൾത്താമസമില്ലാത്ത വീട്ടിലേക്കാണ് ഈ വാഹനങ്ങൾ എത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ വിദ്യാനഗർ പൊലീസിൻ്റെ നേതൃത്വത്തിൽ ഈ വീട്ടിൽ പരിശോധന നടത്തി. ഈ പരിശോധനയിലാണ് പാൻ മസാല ശേഖരം പിടികൂടിയത്.
കർണാടകയിൽ നിന്ന് വില്പനയ്ക്കായി എത്തിക്കുന്ന പാൻ മസാലകൾ സൂക്ഷിച്ചുവക്കുന്ന ഇടമായിരുന്നു ഈ വീട്. വീട്ടുടമയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു.
Story Highlights: kasaragod pan masala seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here