Advertisement

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു

May 24, 2022
Google News 2 minutes Read

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്. കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ്.(samantha and vijay deverakonda injured in accident)

നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങള്‍ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാക്കിയത്. സാമന്തയും വിജയും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് നടന്ന ഷൂട്ടിംഗ് പൂര്‍ത്തിയായെന്നാണ് വിവരം. മുതുകിന് പരുക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും ഇപ്പോള്‍ വിശ്രമത്തിലാണ്.

Story Highlights: samantha and vijay deverakonda injured in accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here