ഷഹാനയുടെ മരണം; സജാദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കാൻ പൊലീസ്

കോഴിക്കോട് മോഡലും നടിയുമായ ഷഹാന മരിച്ച സംഭവത്തിൽ ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി കാസർകോട്ടെ ഷഹാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി.
അടുത്ത ഘട്ടം സജാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക എന്നുള്ളതാണ്. ഇതിനായാണ് അപേക്ഷ സമർപ്പിക്കുന്നത്. ഈ മാസം 13 നാണ് ഷഹാനയെ പറമ്പിൽ ബസാറിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
ലഹരിക്കടിമയായ സജാത് നിരന്തരം ഷഹാനയെ മർദ്ദിക്കാൻ ഉണ്ടായിരുന്നു. ഇങ്ങനെ മർദ്ദിച്ച മുറിവിന്റെ പാടുകളാണ് ഷഹാനയുടെ മൃതദേഹത്തിൽ കണ്ടത്. ആത്മഹത്യ എന്നതാണ് പോലീസിന്റെയും ഫോറൻസികിന്റെയും നിഗമനം. പരിശോധയ്ക്ക് അയച്ച ആന്തരിക ശ്രവ ഫലം ഇനിയും എത്തിയില്ല.
Story Highlights: shahana dead police movies husband custody application
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here