കൈക്കൂലി ആവശ്യപ്പെട്ട പഞ്ചാബ് ആരോഗ്യമന്ത്രി ജയിലിൽ; അപ്രതീക്ഷിത നീക്കവുമായി മുഖ്യമന്ത്രി ഭഗവന്ത് മാൻ

കൈക്കൂലി ആവശ്യപ്പെട്ട പഞ്ചാബിലെ ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ഭഗവന്ത് മാൻ ജയിലിലടച്ചു. ഉദ്യോഗസ്ഥർ വഴി ആരോഗ്യമന്ത്രി വിജയ് സിംഗ്ലയുടെ അഴിമതിക്കഥകൾ രഹസ്യമായി ശേഖരിച്ച ശേഷം അദ്ദേഹത്തെ ആദ്യം മന്ത്രിസഭയിൽ നിന്ന് പുറക്കാക്കി. ആരോഗ്യവകുപ്പ് സംബന്ധിച്ചുള്ള കരാറുകള്‍ക്കായി സിംഗ്ല ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സിംഗ്ലയെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദേശവും നൽകി.
Read Also: പഞ്ചാബിലെ ജനങ്ങൾക്കായി ഒരു സുപ്രധാന തീരുമാനം ഉടനെന്ന് ഭഗവന്ത് മാൻ
മാൻസ മണ്ഡലത്തിൽനിന്ന് 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗ്ല വിജയിച്ചത്. എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2 മാസം മുമ്പാണ് പഞ്ചാബിൽ അധികാരമേറ്റത്. ആരോഗ്യമന്ത്രി വിജയ് സിംഗ്ല കൈക്കൂലി ആവശ്യപ്പെട്ട വിവരം 10 ദിവസം മുൻപാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സിംഗ്ലയുടെ ഫോൺ ചോർത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെതന്നെ ഭഗവന്ത് മാൻ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. സിംഗ്ല കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു ശതമാനം അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്നും 2015 ൽ സമാന രീതിയിൽ അരവിന്ദ് കേജ്‍രിവാൾ ഡൽഹിയിൽ സ്വന്തം മന്ത്രിയെ പുറത്താക്കിയിട്ടുണ്ടെന്നും വിഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. ചരിത്ര വിജയത്തിലൂടെയാണ് ആംആദ്മി പാർട്ടി പഞ്ചാബില്‍ അധികാരത്തിലെത്തിയത്.
Story Highlights: Allegation of corruption Punjab health minister jailed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here