‘എം.എസ്.എഫിനെ പിണക്കി, ഹരിതയെയും പിണക്കി’; പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം നവാസാണ്; പി.കെ. നവാസിനെതിരെ ഇ.ടി; ഓഡിയോ പുറത്ത്

മുസ്ലിം ലീഗിൽ വീണ്ടും ഹരിത വിവാദം. ഹരിതയെ പിന്തുണച്ച എം എസ് എഫ് നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്ന് പറയുന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു.(et muhammed basheer against msf state president pk navas)
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെയും ഇ. ടി. മുഹമ്മദ് ബഷീർ ശബ്ദരേഖയിൽ പറയുന്നുണ്ട്. നവാസ് വന്ന വഴി ശരിയല്ലെന്ന് സംസ്ഥാന നേതാക്കളോട് ഇ.ടി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചത്. കഴിഞ്ഞ മാസം ലീഗിന്റെ ഉന്നതതല യോഗം കോഴിക്കോട് ചേർന്നിരുന്നു അതിന് ശേഷം അദ്ദേഹം സംസ്ഥാന നേതാക്കളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം നവാസാണ്. നടപടി വേണ്ടിയിരുന്ന സംഭവമാണെന്നും ഉന്നതാധികാര സമിതിയിൽ താൻ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ. ടി പറയുന്നു. എം.എസ്.എഫിനെ പിണക്കി, ഹരിതയെയും പിണക്കി. പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം നവാസാണ്. സംഘടന നന്നാവാൻ നവാസിനെ മാറ്റി നിർത്തുക മാത്രമാണ് വഴിയെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു.
Story Highlights: et muhammed basheer against msf state president pk navas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here