Advertisement

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; 6 പേർക്ക് പരുക്ക്

May 25, 2022
Google News 1 minute Read

പാലക്കാട് കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. വെടിക്കെട്ട് കാണാത്തിയവർക്കാണ് പരുക്കേറ്റത്. കമ്പിയും ചീളും തെറിച്ചാണ് അപകടം ഉണ്ടായത്.

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൈതാനത്തിന് ചുറ്റും നിന്നിരുന്ന പലർക്കും ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ നെന്മാറയിലെ ആശുപത്രിയിലും ബാക്കിയുള്ളവരെ വടക്കഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read Also: ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; മകള്‍ക്ക് പരുക്ക്

Story Highlights: Fireworks explosions accident Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here