മക്‌ഡൊണാൾഡ്സിലെ ഭക്ഷണത്തിൽ ചത്ത പല്ലി; കട പൂട്ടി; വിഡിയോ

പ്രമുഖ ഫാസ്റ്റ് ഫുഡ് ഭക്ഷണ ശൃംഖലയായ മക്‌ഡൊണാൾഡ്സിലെ ഭക്ഷണത്തിൽ ചത്ത പല്ലി. ഗുജറാത്തിലെ അഹ്മദാബാദിലാണ് സംഭവം. അഹ്മദാബാദ് സയൻസ് സിറ്റി റോഡിലെ മക്ഡൊണാൾഡ്സ് ഔട്ട്ലറ്റിൽ നിന്ന് നൽകിയ ഡ്രിങ്കിലാണ് പല്ലിയെ കണ്ടെത്തിയത്. ഇതേ തുടർന്ന് അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഈ ഔട്ട്‌ലറ്റ് പൂട്ടി സീൽ വച്ചു.
മക്ഡൊണാൾഡ്സിൽ നിന്ന് രണ്ട് യുവാക്കൾ കോക്ക് കുടിക്കുന്നതിനിടെ ഡ്രിങ്കിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു. ഇതിൻ്റെ വിഡിയോ ഇവരിൽ ഒരാൾ ട്വിറ്ററിൽ പങ്കുവച്ചു. മാനേജറോട് പരാതിപ്പെട്ടപ്പോൾ ഡ്രിങ്കിൻ്റെ പണം തിരികെനൽകാമെന്ന് മാത്രമാണ് മാനേജർ അറിയിച്ചതെന്ന് ഇയാൾ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
Story Highlights: lizard mcdonalds drink video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here