Advertisement

വനിതാ സഹപ്രവർത്തകർക്ക് ഐക്യദാര്‍ഢ്യം; മുഖം മറയ്‌ക്കാൻ ഉത്തരവിട്ട താലിബാനെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകരുടെ പ്രതിഷേധം

May 25, 2022
Google News 7 minutes Read

വനിതാ ടെലിവിഷൻ അവതാരകർ മുഖം മറയ്‌ക്കാൻ ഉത്തരവിട്ടുകൊണ്ട് താലിബാൻ നടപടിക്കെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകരുടെ പ്രതിഷേധം. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഫെയ്‌സ് മാസ്‌കുകൾ ധരിച്ചാണ് പുരുഷ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്. TOLOnews, 1TVNews എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ പുരുഷ അവതാരകരും #FreeHerFace എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അവരുടെ ഫോട്ടോകൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചു.

നിരവധി ആഗോള മാധ്യമ സ്ഥാപനങ്ങളും ക്യാമ്പയിനിൽ ചേർന്നു, നിരവധി സ്ത്രീ-പുരുഷ മാധ്യമപ്രവർത്തകർ മുഖം മറച്ചുകൊണ്ട് സെൽഫികൾ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പിന്തുണച്ചും താലിബാന്റെ ഉത്തരവിനെ എതിർത്തും അവർ സന്ദേശങ്ങൾ പങ്കിട്ടു. ടിവിയിൽ മുഖം മറയ്‌ക്കാൻ വനിതാ അവതാരകരോട് താലിബാൻ ഉത്തരവിട്ടിരുന്നു.എല്ലാ സ്ത്രീകളും പെൺകുട്ടികളും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും പൊതുസ്ഥലങ്ങളിൽ പുറത്തിറങ്ങുമ്പോൾ തല മുതൽ കാൽ വരെ വസ്ത്രം ധരിക്കണമെന്നും താലിബാൻ അധികൃതർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ടെലിവിഷൻ അവതാരകരായി പ്രവർത്തിക്കുന്ന ചുരുക്കം ചില സ്ത്രീകളെ മാത്രമേ ഈ ഉത്തരവ് ബാധിച്ചിട്ടുള്ളൂ. പക്ഷേ ഇത് വലിയ സോഷ്യൽ മീഡിയ പ്രതികരണത്തിന് കാരണമായി. അവരുടെ ഉത്തരവ് സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല, അവർക്ക് അവരുടെ ജോലി തുടരാനാകുമോ എന്നതിനെ കുറിച്ചും നിരവധി ആശങ്കകൾ ഉയർത്തുന്നു.

Read Also: അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം

ഇതിന് മുമ്പ് താലിബാൻ നേതാക്കൾ അഫ്ഗാൻ പെൺകുട്ടികളെ സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കിയിരുന്നു. കാബൂളിലെ പാർക്കുകൾ പുരുഷൻമാരിൽ നിന്ന് വേറിട്ട ദിവസങ്ങളിൽ സന്ദർശിക്കാൻ സ്ത്രീകൾക്ക് ഉത്തരവിട്ടു.

Story Highlights: Male Afghan presenters cover faces in solidarity with women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here