‘അന്വേഷണ മികവിന് അഭിനന്ദനം’; വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മമ്മൂട്ടി

വിസ്മയ സ്ത്രീധന പീഡനക്കേസിലെ അന്വേഷണ മികവിന് സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ.തലയോലപ്പറമ്പ് സ്വദേശിയാണ് പി.രാജ്കുമാർ.(mammootty congratulates vismaya investigation team)
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്.കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു, കെയര്‍ ആന്‍ഡ് ഷെയര്‍ ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.
Story Highlights: mammootty congratulates vismaya investigation team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here