Advertisement

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും

May 25, 2022
2 minutes Read
ramnadh kovind

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു

ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുന്നത്.

Story Highlights: President Ramnath Kovind will arrive in Thiruvananthapuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top