Advertisement

സ്പൈസ്ജെറ്റിൽ വൈറസ് ആക്രമണം; നിരവധി വിമാനങ്ങൾ തടസപ്പെട്ടു

May 25, 2022
Google News 2 minutes Read

സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാനങ്ങൾ തടസപ്പെട്ടു. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ഇതോടെ രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിലായി ഒട്ടേറെ ആൾക്കാർ കുടുങ്ങി. ഇന്നലെ രാത്രിയാണ് സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം നടന്നത്.

“സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ ഇന്നലെ രാത്രി വൈറസ് ആക്രമണം നടന്നു. അതുകൊണ്ട് ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ വൈകി. ഞങ്ങളുടെ ഐടി ടീം ഇത് പരിഹരിക്കുകയും ഇപ്പോൾ സർവീസ് സാധാരണ രീതിയിലാവുകയും ചെയ്തു.”- സ്പൈസ്ജെറ്റ് ട്വീറ്റ് ചെയ്തു.

Story Highlights: SpiceJet Faces Ransomware Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here