Advertisement

സാമ്പത്തിക പ്രതിസന്ധി; ഇന്ധനം വാങ്ങുന്നതിനായി ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ വാങ്ങാൻ ശ്രീലങ്ക

May 25, 2022
Google News 2 minutes Read

കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി എക്സിം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ തേടുന്നതിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകി. ഇറക്കുമതിക്ക് പണം നൽകുന്നത് രാജ്യം കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്നതിനാൽ, ഇന്ധനപ്രതിസന്ധിയും രൂക്ഷമാണ്. ഇത് തടയുന്നതിനുള്ള നടപടികൾ സുഗമമാക്കുന്നതിന് ശ്രീലങ്ക വ്യത്യസ്ത മാർഗങ്ങൾ തിരയുകയാണ്. ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഇന്ധനം വാങ്ങാൻ ഇന്ത്യ എക്സിം ബാങ്ക് വായ്പയെടുക്കാനുള്ള നിർദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചതായി ഊർജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വൈദ്യുതി, ഊർജ മന്ത്രിയുടെ നിർദേശത്തിന് അംഗീകാരം ലഭിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ എക്സിം ബാങ്കിൽ നിന്ന് 500 മില്യൺ ഡോളർ വായ്പ തേടണമെന്ന് കാബിനറ്റ് കുറിപ്പിൽ പറയുന്നു.

പ്രതിസന്ധിയിലായ ശ്രീലങ്ക ചൊവ്വാഴ്ച പെട്രോൾ വില 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വർധിപ്പിച്ചു. വിദേശനാണ്യ ശേഖരത്തിന്റെ കുറവ് മൂലം രാജ്യം നേരിടുന്ന ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഇന്ധന വിലയിൽ റെക്കോർഡ് വർധനവ്.

Read Also: ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ ക്രെഡിറ്റ് ലൈനിന് കീഴിൽ 40,000 മെട്രിക് ടൺ ഡീസൽ വിതരണം ചെയ്ത് ദിവസങ്ങൾക്ക് ശേഷം ശ്രീലങ്കയിലേക്ക് ഏകദേശം 40,000 മെട്രിക് ടൺ പെട്രോൾ വിതരണം ചെയ്തതായി ഇന്ത്യ അറിയിച്ചു. അടുത്ത കാലത്തായി വിദേശ നാണയ ശേഖരം കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് ഇറക്കുമതിക്ക് പണം നൽകാൻ പാടുപെടുകയാണ് ലങ്ക. അതിനാൽ അയൽരാജ്യത്തെ ഇന്ധനം ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ മാസം 500 മില്യൺ ഡോളർ അധിക ക്രെഡിറ്റ് ലൈൻ നീട്ടിയിരുന്നു.

രാജ്യത്ത് നാണയപ്പെരുപ്പ നിരക്ക് 40 ശതമാനത്തിലേക്ക് കുതിച്ചുയരുന്നു. വിദേശനാണ്യ ശേഖരത്തിലെ കുറവ് ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിന് കാരണമായി. ഇത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിശേനത്തിനും പ്രക്ഷാഭത്തിനും ഇടയാക്കി.

Story Highlights: Sri Lanka to seek additional $ 500 mn Indian loan for fuel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here