ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂല, വിരുദ്ധ പോരാട്ടങ്ങള്‍ പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പ്രതിഷേധക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ
ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു.
‘ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ട്. ശ്രീലങ്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരിത പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യ എല്ലാ വിധ പിന്തുണയും നല്‍കുന്നു’. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശ്രീലങ്കയിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിന് ഇന്ത്യ ഈ വര്‍ഷം മാത്രം 3.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ ലങ്കയ്ക്ക് നല്‍കുന്നതിലും ഇന്ത്യ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Read Also : നാവികത്താവളത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ
ശ്രീലങ്കയിലെ ആഭ്യന്തര കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. സംഘര്‍ഷത്തില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം ഏഴായി. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ പ്രസിഡന്റ് ഗോതാബായ രജപക്‌സെ അനുമതി നല്‍കി
Story Highlights: india will help srilanka to bring back economic stability
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here