Advertisement

തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കൊച്ചി വിമാനത്താവളം ഓർമിപ്പിച്ച് വി.ടി. ബെൽറാം

May 25, 2022
Google News 2 minutes Read
karunakaran

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുൻ എംഎൽഎ വിടി ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ലീഡർ കെ കരുണാകരന്റെ ദീർഘവീക്ഷണത്തിലും നിശ്ചയദാർഢ്യത്തിലും പിറവിയെടുത്ത കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 1999 മെയ് 25ന് രാഷ്ട്രപതി കെ.ആർ നാരായണൻ ഉദ്ഘാടനം ചെയ്തു എന്ന അടിക്കുറിപ്പോടെയുള്ള പഴയ ചിത്രങ്ങളാണ് വിടി ബെൽറാം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ പരാതി സർക്കാരിനെതിരെ ആയുധമാക്കാനാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. ഇതിനെ വികസനം ഉയർത്തി പ്രതിരോധിക്കുമെന്ന് എൽഡിഎഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ യാഥാർത്ഥ്യമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പഴയ ഉദ്ഘാടന ചിത്രവുമായി വി.ടി ബെൽറാം എത്തിയത്. ഉദ്ഘാടന ചിത്രത്തിൽ മുൻമുഖ്യമന്ത്രി ഇകെ നായനാർ, പിജെ ജോസഫ്, കെ മുരളീധരൻ, ടിഎം ജേക്കബ്, എസ്. ശർമ്മ എന്നിവരെയും കാണാം.

Read Also: തൃക്കാക്കരയില്‍ യുഡിഎഫിന് വിജയമുറപ്പെന്ന് കെ.സി.വേണുഗോപാല്‍

വോട്ട് മാത്രം ലക്ഷ്യം വെച്ച് സർക്കാർ തീവ്രവാദ സംഘടനകൾക്ക് കൂട്ട് നിൽക്കുന്നുവെന്നാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും ആരോപണം. മണ്ഡലത്തിൽ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി പറയണമെന്നും മുന്നണികൾ ആവശ്യപ്പെടുന്നു.
എൽഡിഎഫ് വ്യാജ വോട്ടിന് ശ്രമിക്കുന്നുവെന്ന കോൺഗ്രസ് പരാതിയും സജീവമായി നിലനിർത്താനാണ് യുഡിഎഫ് ക്യാമ്പിൻ്റെ ആലോചന.
വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയത് തൃക്കാക്കരയിലെ കോൺഗ്രസ് – ബിജെപി ധാരണയ്ക്ക് തെളിവാണെന്ന് ഇടതുപക്ഷം തിരിച്ചടിക്കുന്നു.

മണ്ഡലത്തിൽ 27 വരെ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങളിൽ രാഷ്ട്രീയമായി തന്നെ മറുപടി പറയുമെന്നാണ് എൽഡിഎഫ് ക്യാമ്പ് കണക്ക്‌ കൂട്ടുന്നത്. വിവാദങ്ങളിൽ വീഴാതെ വികസന മുദ്രാവാക്യം നിലനിർത്തി മുന്നോട്ട് പോകാനാണ് നേതാക്കൾക്ക് ഇടത് മുന്നണി നൽകിയിരിക്കുന്ന നിർദേശം. അടുത്ത ദിവസങ്ങളിൽ മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കളടക്കം മണ്ഡലത്തിലെത്തും.

Story Highlights: VT belram remembers Kochi Airport facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here