Advertisement

“കോൺഗ്രസ് വിട്ടത് ആലോചിച്ചുറപ്പിച്ച്, പോരാട്ടം ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ”; കപിൽ സിബൽ 24നോട്

May 26, 2022
Google News 1 minute Read

കോൺഗ്രസ് വിട്ടത് ആലോചിച്ചുറപ്പിച്ചെന്ന് കപിൽ സിബൽ. പാർട്ടിയിൽ അംഗമായാൽ പ്രതികരണത്തിനു പരിധിയുണ്ടാവും. കെ വേണുഗോപാലിനോട് എതിർപ്പില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണ് തൻ്റെ പോരാട്ടം എന്നും കപിൽ സിബൽ 24നോട് പ്രതികരിച്ചു. [24 Exclusive]

“എൻ്റെ ശവശരീരത്തിനു മുകളിലൂടെയേ ഞാൻ ബിജെപിയിൽ ചേരൂ എന്ന് ഞാൻ പരസ്യമായി പറഞ്ഞിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ഞാൻ പറഞ്ഞു. ഞാൻ ആ വാക്ക് കാത്തുസൂക്ഷിച്ചു. സ്വതന്ത ശബ്ദമായി നിലകൊള്ളുമെന്ന നിലപാട് സമാജ്‌വാദി പാർട്ടി അംഗീകരിച്ചു. വിശ്വസിക്കുന്നത് എല്ലായ്പ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് വിട്ടത് ആലോചിച്ചുറപ്പിച്ചാണ്. സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നു. പാർട്ടിയിൽ അംഗമായാൽ പ്രതികരണത്തിനു പരിധിയുണ്ടാവും. ജി-23ൻ്റെ ഭാവിയെപ്പറ്റി അറിയില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടം. ബിജെപിയെ ശക്തമായി എതിർക്കും. കോൺഗ്രസ് ആശയധാരയ്ക്കൊപ്പം തുടരും. കെ വേണുഗോപാലിനോട് എതിർപ്പില്ല.”- കപിൽ സിബൽ പറഞ്ഞു.

Story Highlights: kapil sibal response 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here