പി സി ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യമെന്ന് കോടിയേരി ബാലകൃഷ്ണൻ

നടിയെ ആക്രമിച്ച കേസിൽ അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്ത് പരാതി ഉണ്ടെങ്കിലും അത് സർക്കാർ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. കൂടിക്കാഴ്ചയിൽ സംതൃപ്തയെന്ന് അതിജീവിത അറിയിച്ചു. ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വിമർശനങ്ങളോട് പ്രതികരിക്കാനില്ല, മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. നടിയെ സിപിഐഎം സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടില്ല. പരാതി കൊടുത്ത സമയത്തെ ആണ് സംശയിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. (kodiyeri balakrishanan about actress attack)
Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…
പി സി ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സർക്കാർ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സർക്കാരിന് വിവേചനം ഇല്ല. ഇത് വരെ നമ്മൾ ആരും കേൾക്കാത്ത മുദ്രാവാക്യം ആണ് കേട്ടത്. ആർക്കും എന്തും വിളിച്ചു പറയാവുന്ന നാടായി മാറാൻ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പോപ്പുലർ ഫ്രെണ്ടുമായി യുഡിഎഫ് യോജിച്ചു പ്രവർത്തിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫും പോപ്പുലർ ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണ തുടരുന്നു. യുഡിഎഫ് ധാരണക്ക് ശേഷം ആണ് പോപ്പുലർ ഫ്രണ്ട് രീതി മാറ്റിയത്. ആലപ്പുഴ പാലക്കട് കൊലപാതകങ്ങൾക്ക് പ്രേരണ നൽകിയത് യുഡിഎഫ് ആണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
Story Highlights: kodiyeri balakrishanan about actress attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here