Ksrtc: ആലുവയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; തന്ത്രപരമായി വളഞ്ഞ് മോഷ്ടാവിനെ കുടുക്കി പൊലീസ്

കെഎസ്ആര്‍ടിസി ബസ് ആലുവയില്‍ നിന്ന് മോഷണം പോയി. ആലുവയില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസ് നടത്തേണ്ട ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ മോഷ്ടാവാണ് ഫാസ്റ്റ് പാസഞ്ചര്‍ ബസ് മോഷ്ടിച്ചത്. മോഷ്ടാവിനെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടി.
രാവിലെ 8.10ഓടെയാണ് സംഭവം നടന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബസ് മെക്കാനിക്കല്‍ ഡിപ്പോയില്‍ കിടക്കവേയാണ് മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ മോഷ്ടാവ് ബസ് കടത്തിയത്.
ബസ് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ ബസിനെ പിന്തുടര്‍ന്നു. എന്നാല്‍ പിന്നില്‍ ആളുണ്ടെന്നറിഞ്ഞ മോഷ്ടാവ് വാഹനം അതിവേഗത്തില്‍ ഓടിക്കുകയും ബസ് നിരവധി വാഹനങ്ങളില്‍ തട്ടി ചെറിയ ചില അപകടങ്ങളുണ്ടാക്കുകയും ചെയ്തു.
പിന്നീട് പൊലീസ് കണ്ടട്രോള്‍ റൂമുകള്‍ ഏകോപിപ്പിച്ച് ബസിന്റെ ലൊക്കേഷന്‍ മനസിലാക്കിയാണ് കലൂരില്‍ വച്ച് നോര്‍ത്ത് പൊലീസ് മോഷ്ടാവിനെ കുടുക്കിയത്. പൊലീസ് നിലവില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Story Highlights: KSRTC bus stolen from Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here