Advertisement

സൗത്ത് ഇന്ത്യ മീഡിയ സമ്മിറ്റ് 2022 ജൂലൈ 27ന്

May 26, 2022
Google News 1 minute Read
south india media summit 2022

ഫോർത്ത് ഡൈമൻഷൻ മീഡിയ സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യ മീഡിയ സമ്മിറ്റിന്റെ മൂന്നാം പതിപ്പ് ജൂലൈ 27ന്. ചെന്നൈ താജ് കൊറോമണ്ടലിൽ രാവിലെ 10 മണി മുതൽ പരിപാടി ആരംഭിക്കും. 2018 ലും 2019 ലും സൗത്ത് ഇന്ത്യ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് നീണ്ടുപോയ മൂന്നാം പതിപ്പാണ് ജൂലൈ 27ന് നടക്കുന്നത്. ( south india media summit 2022 )

ഫോർത്ത് ഡൈമൻഷൻ മീഡിയ സൊല്യൂഷൻസിന്റെ അത്യന്തം പ്രാധാന്യം നിറഞ്ഞ പരിപാടിയാണ് സൗത്ത് ഇന്ത്യ മീഡിയ സമ്മിറ്റെന്ന് സിഇഒ ശങ്കർ ബി പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മുപ്പതോളം പ്രമുഖരാണ് ചടങ്ങിൽ പ്രഭാഷണം നടത്തുക. അതുകൊണ്ട് തന്നെ വിവിധ മേഖലകളെ കുറിച്ചുള്ള അറിവ് സമ്പാദനത്തെ വേദി കൂടിയായി ഇത് മാറുമെന്ന് ശങ്കർ ബി പറയുന്നു.

ഇൻസൈറ്റ് മീഡിയ സിറ്റി (ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ) സിഒഒ അനിൽ എ, വികെസി ഗ്രൂപ്പ് എംഡി റസാക്ക്, മഞ്ഞിലാസ് ഫുഡ്‌ടെക്ക് സിഇഒ ഡോ. സഞ്ജയ് ജോർജ്, ക്വിക്ക് ഹീൽ ടെക്‌നോളജീസ് ലിമിറ്റഡ് സ്ഥാപകൻ ഡോ.കൈലാഷ് കട്കാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരാണ് ഈ വർഷത്തെ സമ്മിറ്റിൽ പങ്കെടുക്കുന്നത്.

Story Highlights: south india media summit 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here