Advertisement

ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മമ്മൂട്ടി

May 27, 2022
Google News 1 minute Read

അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടൻമാരായി ബിജു മേനോനും ജോജു ജോസഫും മികച്ച നടിയായി രേവതിയും മികച്ച സംവിധായകനായി ദിലീഷ് പോത്തനും മികച്ച ചിത്രമായി ആവാസവ്യുഹവും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മമ്മൂട്ടി രംഗത്ത് എത്തി. ഫേസ്‍ബുക്കിലൂടെയാണ് മമ്മൂട്ടി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചത്.

അവാർഡ് ഒറ്റനോട്ടത്തിൽ

മികച്ച നടി: രേവതി (ചിത്രം: ഭൂതകാലം )

മികച്ച നടൻ: ജോജു ജോർജ് ( ചിത്രം: നായാട്ട്, മധുരം തുറമുഖം, ഫ്രീഡം ഫൈറ്റ് ),
ബിജു മേനോൻ (ആർക്കറിയാം)

മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ചിത്രം: ജോജി)

മികച്ച ചിത്രം: ആവാസവ്യൂഹം

മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട്

മികച്ച കഥാകൃത്ത്: ഷാഹി കബീർ ( നായാട്ട് )

മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ (ചിത്രം: കള )

മികച്ച സ്വഭാവ നടി: ഉണ്ണിമായ പ്രസാദ് (ചിത്രം: ജോജി )

മികച്ച ബാലതാരം (ആൺ ): മാസ്റ്റർ ആദിത്യൻ (ചിത്രം: നിറയെ തത്തകൾ ഉള്ള മരം )

മികച്ച ബാലതാരം (പെൺ ): സ്‌നേഹ അനു (ചിത്രം: തല )

മികച്ച ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ (ചിത്രം: ചുരുളി )

മികച്ച തിരക്കഥാകൃത്ത്: കൃഷാന്ദ്.ആർ.കെ (ചിത്രം: ആവാസവ്യൂഹം )

മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ): ശ്യം പുഷ്‌കരൻ ( ചിത്രം: ജോജി)

മികച്ച ഗാനരചയിതാവ്: ബി.കെ.ഹരിനാരായണൻ ( ഗാനം: ‘കണ്ണീരു കടഞ്ഞു കടഞ്ഞൂൽ പെറ്റുണ്ടായ…’ ചിത്രം: കാടകലം)

മികച്ച സംഗീത സംവിധായകൻ: ഹിഷാം അബ്ദുൽ വാഹാബ് (ചിത്രം: ഹൃദയം)

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തലം): ജസ്റ്റിൻ വർഗീസ് (ചിത്രം: ജോജി )

മികച്ച പിന്നണി ഗായകൻ: പ്രദീപ് കുമാർ ( ഗാനം: ‘രാവിൽ മയങ്ങുമീ പൂമടിയിൽ’ ചിത്രം: മിന്നിൽ മുരളി)

മികച്ച പിന്നണി ഗായിക: സിതാര കൃഷ്ണകുമാർ ( ഗാനം: ‘പാൽനിലാവിൻ പൊയ്കയിൽ’ ചിത്രം: കാണെക്കാണെ )

മികച്ച ചിത്ര സംയോജകൻ: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (ചിത്രം: നായാട്ട് )

മികച്ച കലാസംവിധായകൻ: ഗോകുൽദാസ് എ.വി. (ചിത്രം: തുറമുഖം )

മികച്ച സിങ്ക് സൗണ്ട്: അരുൺ അശോക്, സോനു.കെ.പി. ( ചിത്രം: ചവിട്ട് )

മികച്ച ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ് (ചിത്രം: മിന്നൽ മുരളി )

മികച്ച ശബ്ദരൂപകൽപ്പന: രാംഗനാഥ് രവി (ചിത്രം: ചുരുളി )

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകർ, രംഗ്‌റേയ്‌സ് മീഡിയ വർക്‌സ് (ചിത്രം: ചുരുളി )

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: രഞ്ജിത് അമ്പാടി (ചിത്രം: ആർക്കറിയാം )

മികച്ച വസ്ത്രാലങ്കാരം: മെൽവി.ജെ (ചിത്രം: മിന്നൽ മുരളി )

മികച്ച ഡബ്ബിങ് ആർട്ടിസറ്റ് (പെൺ): ദേവി.എസ് (ചിത്രം: ദൃശ്യ 2 )

മികച്ച നൃത്തസംവിധാനം: അരുൺലാൽ (ചിത്രം: ചവിട്ട് )

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം: ഹൃദയം

മികച്ച നവാഗത സംവിധായകൻ: കൃഷ്‌ണേന്ദു കലേഷ് (ചിത്രം: പ്രാപ്പെട)

മികച്ച കുട്ടികളുടെ ചിത്രം: കാടകലം

മികച്ച വിഷ്വൽ എഫക്ട്‌സ്: ആൻഡ്രൂ ഡിക്രൂസ് (ചിത്രം: മിന്നൽ മുരളി)

സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നേഘ.എസ് (ചിത്രം: അന്തരം )

പ്രത്യേക ജൂറി അവാർഡ്: കഥ, തിരക്കഥ: ഷെറി ഗോവിന്ദൻ (ചിത്രം: അവനോവിലോന )

പ്രത്യേക ജൂറി പരാമർശം: ജിയോ ബേബി (ഫ്രീഡം ഫൈറ്റ് )

മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (ഗ്രന്ഥകർത്താവ്: പട്ടണം റഷീദ് )

മികച്ച ചലച്ചിത്ര ലേഖനം: ‘മലയാള സിനിമയിലെ ആണൊരുത്തന്മാർ: ജാതി, ശരീരം, താരം’ (ലേഖകൻ: ജിതിൻ കെ.സി)

ചലച്ചിത്രഗ്രന്ഥം പ്രത്യേക ജൂറി പരാമർശം: നഷ്ട സ്വപ്‌നങ്ങൾ (ഗ്രന്ഥകർത്താവ്: ആർ.ഗോപാലകൃഷ്ണൻ)

ചലച്ചിത്രഗ്രന്ഥം പ്രത്യേക ജൂറി പരാമർശം: ഫോക്കസ്:സിനിമാപഠനങ്ങൾ (ഗ്രന്ഥകർത്താവ്: ഡോ.ഷീബ എം.കുര്യൻ )

ചലചിത്ര ലേഖനം പ്രത്യേക ജൂറി പരാമർശം: ജോർജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും (ഗ്രസ്ഥകർത്താവ്: ഡോ.രാകേഷ് ചെറുകോട്.

Story Highlights: Mammootty congratulates film award winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here