‘എന്റെ കേരളം’ മെഗാ മേളയ്ക്ക് ഇന്ന് കൊടിയേറും

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് ഇന്ന് കൊടിയേറും. ജൂൺ രണ്ടു വരെ നിണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് നിശാഗന്ധിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി നിർവഹിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഊരാളി ബാൻഡ് അവതരിപ്പിക്കുന്ന കലാപരിപാടിയും അരങ്ങേറും.
മേയർ എസ്. ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപ്പള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ഒ.എസ്. അംബിക, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, വി. ജോയ്, ഡി.കെ മുരളി, വി ശശി, ഐ ബി സതീഷ്, ജി. സ്റ്റീഫൻ, എം. വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും.
Story Highlights: my kerala mega fair will be flagged off today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here