പി.സി ജോര്‍ജ് ഉപാധികള്‍ ലംഘിച്ചെന്ന വാദം പൊളിഞ്ഞു; ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജ് കോടതി ഉപാധികള്‍ ലംഘിച്ചെന്ന വാദം പൊളിഞ്ഞെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. ഉപാധികള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം പൊളിഞ്ഞുവെന്ന് ഷോണ്‍ പ്രതികരിച്ചു. ജനപ്രതിനിധിയായിരുന്നതും പ്രായവും പരിഗണിച്ചാണ് മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി ഉത്തരവിലുണ്ട്. സമാനമായ പ്രസ്താവനയോ പ്രസംഗമോ നടത്തുന്നതില്‍ നിന്ന് പി സി യെ കോടതി വിലക്കിയിട്ടുണ്ട്. പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകണം. അന്വേഷണവുമായി സഹകരിക്കുകയും വേണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം കിട്ടിയ നിലയ്ക്ക് ഇന്ന് തന്നെ പി സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയേക്കും.
Read Also: വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിനു ജാമ്യം
ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
Story Highlights: shone george against the allegation that pc george violated bail terms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here