‘കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍….’പുരസ്‌കാര നിറവില്‍ ഹരിനാരായണന്‍ ട്വന്റിഫോറിനൊപ്പം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ 2021ലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ബി കെ ഹരിനാരായണന്‍. ഇത് രണ്ടാം തവണയാണ് ഹരിനാരായണനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. പുരസ്‌കാര നിറവില്‍ ട്വന്റിഫോര്‍ ന്യൂസിനോട് മനസുതുറക്കുകയാണ് ഹരിനാരായണന്‍.
‘കാട്ടില്‍ ജീവിക്കുന്ന ഒരച്ഛന്റെയും മകന്റെയും കഥയാണ് കാടകലം പറയുന്നത്. മകന്‍ പിരിഞ്ഞുപോകുന്ന അവസ്ഥയാണ് കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പാട്ടിലുള്ളത്. വരിയെഴുതി ഈണം കൊടുക്കാമെന്നാണ് ആദ്യം എന്നോട് പറഞ്ഞത്. ആ സ്വാതന്ത്ര്യം ഈ പാട്ടെഴുത്തിയില്‍ കിട്ടിയെന്നതാണ് സന്തോഷം. പാട്ടിന്റെ വഴിയുണ്ടാക്കിയ ജയഹരിക്കും പാടിയ ബിജിയേട്ടനുമൊക്കെ അവകാശപ്പെട്ടതാണ് ഈ പുരസ്‌കാരം… ഹരിനാരായണന്‍ പറയുന്നു..
അഭിനയത്തിലേക്ക് വരവുണ്ടാകുമോ എന്ന ചോദ്യത്തിനും രസകരമായിരുന്നു ഹരിനാരായണന്റെ മറുപടി. ‘ആനുകാലികങ്ങളില്‍ 2013ലാണ് ആദ്യം പാട്ടെഴുതി തുടങ്ങിയത്.. അഭിനയം പാട്ടെഴുത്തിനെക്കാള്‍ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. താത്പര്യം ഇല്ലാ എന്നുപറയാനാകില്ല. ആരെങ്കിലും ഒക്കെ വിളിക്കണ്ടേ? മലയാളികളുടെ പ്രിയ ഗാനരചയിതാവ് പറഞ്ഞു.
സഖില്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘കാടകല’ത്തില്‍ പി എസ് ജയ്ഹരിയാണ് ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത്.
Story Highlights: bk harinarayanan best lyricist award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here