ഇന്ദ്രൻസ് തെറ്റിദ്ധരിച്ചതാകാം; കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാമെന്നും മന്ത്രി സജി ചെറിയാൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ എല്ലാ സിനിമകളും കണ്ടെന്നാണ് ജൂറി കണ്ടെന്നാണ് പറഞ്ഞതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മികച്ച നിലയിലാണ് പരിശോധന നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.(indrans maybe misunderstood things says minister)
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി
പുരസ്കാര നിർണയത്തിൽ പരമാധികാരം അവർക്ക് നൽകിയിരുന്നു. ഹോം സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. ഇന്ദ്രന്‍സ് തെറ്റിദ്ധരിച്ചതാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന ഇന്ദ്രൻസിന്റെ ആരോപണം നേരത്തെ ജൂറി ചെയർമാനും തള്ളിയിരുന്നു. ജോജുവിന് പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അഭിനയിച്ചവർക്ക് അല്ലേ നൽകാനാവൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാമെന്നും അതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.
Story Highlights: indrans maybe misunderstood things says minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here