ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നില്ല, കേരളത്തിന്‍റെ ഗുജറാത്ത് മോഡൽ പഠനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി

കേരളത്തിന്‍റെ ഗുജറാത്ത് മോഡൽ പഠനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി എംഎല്‍എ. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണ്. ഗുജറാത്ത് മോഡൽ കോർപ്പറേറ്റ് കൊള്ളയുടെ മാതൃകയാണെന്ന് ജിഗ്നേഷ് മേവാനി എംഎല്‍എ വിമര്‍ശിച്ചു. എന്താണ് ഗുജറാത്ത് മോഡൽ എന്ന് എല്‍ഡിഎഫ് സർക്കാരിന് ഒരു ധാരണയുമില്ല. ബിജെപിയുമായി ചില ഡീലുകൾ നടത്താൻ ഉള്ള ശ്രമം ആണോ ഇതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ജിഗ്നേഷ് മേവാനി എംഎല്‍എ ആരോപിച്ചു.(jigneshmevani against gujarat model studyof ldf government)
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി
തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിയ ജിഗ്നേഷ് മേവാനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നില്ല. എന്നാല്‍, കേരളം ഗുജറാത്ത് മോഡൽ ആഘോഷമായി പഠിക്കുന്നു. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണ് ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു. ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഗുജറാത്തിലെ ഭരണ നവീകരണ മോഡൽ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. ഒപ്പം അര ലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തി.
Story Highlights: jigneshmevani against gujarat model studyof ldf government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here