ഒമാനിലേക്ക് മരുന്നു കൊണ്ടുപോകുന്നവർ ഇനിമുതൽ രേഖകൾ ഹാജരാക്കണം
May 28, 2022
2 minutes Read

ഒമാനിലേക്ക് മരുന്നുകൊണ്ടുവരുന്നവർ ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു. വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്.
Read Also: സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം
പരിശോധന ശക്തമാക്കിയതോടെ മരുന്നിന്‍റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര സുഗമമാക്കാൻ മരുന്നുകളുടെ രേഖകൾകൂടി ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ വിമാന കമ്പനികൾക്കും കൈമാറി.
Story Highlights: transporting drugs to Oman Documents must be produced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement