Advertisement

ഗാന്ധിയും പട്ടേലും സ്വപ്നംകണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തി; പ്രവർത്തനം പാവങ്ങള്‍ക്കുവേണ്ടിയെന്ന് പ്രധാനമന്ത്രി

May 28, 2022
Google News 4 minutes Read

കഴിഞ്ഞ എട്ടുവര്‍ഷക്കാലം ഗാന്ധിജിയും, സർദാർ വല്ലഭായി പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്കോട്ടിൽ പട്ടേൽ സേവാ സമാജ് നി‍ർമ്മിച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്തിൽ സന്ദർശനം നടത്തും.(tried to build india of the dreams of gandhiji sardarpatel pm modi)

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊള്ളുന്നത്. ദാരിദ്ര്യം അനുഭവിക്കുന്ന മൂന്ന് കോടിയോളം ആളുകൾക്ക് വീട് നൽകാൻ സർക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രിയും അവകാശപ്പെട്ടു.

യുപിഎ സർക്കാറിന്‍റെ കാലത്ത് ഗുജറാത്തിൽ വികസന പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ഫയലുകൾ മനപ്പൂർവം മടക്കി അയച്ചിരുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേൽ സമുദായത്തിന് കരുത്തുള്ള മേഖലയിൽ മോദി വമ്പൻ റാലി നടത്തുന്നത്. വൈകീട്ട് ഗാന്ധിനഗറിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 175 കോടി ചെലവിൽ നിർമിച്ച നാനോ യൂറിയ പ്ലാന്റും ഉദ്ഘാടനം ചെയ്യും.

Story Highlights: triedto build india of the dreams of gandhiji sardarpatel pm modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here