Advertisement

അസം പ്രക്ഷോഭത്തിന്റെ ഇരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം

May 29, 2022
2 minutes Read

1975-85 അസം പ്രക്ഷോഭത്തില്‍ പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. 6.90 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഗുരുതരമായി പരുക്കേറ്റിരുന്ന 288 പേര്‍ക്കും അസം പ്രക്ഷോഭത്തിനിടെ ഇരകളായ 57 സ്ത്രീകള്‍ക്കും 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചെന്ന് അസം ആരോഗ്യമന്ത്രി കേശബ് മഹന്ത പറഞ്ഞു.

1979-85 കാലഘട്ടത്തില്‍ അസമിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നടന്ന പ്രക്ഷോഭമാണ് അസം മൂവ്‌മെന്റ്. ഓള്‍ അസം സ്റ്റുഡന്റസ് യൂണിയനായിരുന്നു അസം മൂവ്‌മെന്റിന് നേതൃത്വം കൊടുത്തത്. അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read Also: കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി വിതരണം ചെയ്യും; കേരളത്തിൽ നിന്ന് 112 കുട്ടികൾ

ദാരുണമായ കലാപങ്ങളിലേക്കാണ് അസം പ്രക്ഷോഭം എത്തിയത്. 1977 മുതല്‍ 1985 വരെ അസമിലെ ന്യൂനപക്ഷമായ ബംഗാളി മുസ്ലീങ്ങള്‍ക്ക് നേരെ വ്യാപകമായ കലാപങ്ങള്‍ അഴിച്ചുവിട്ടു. 1983ല്‍ ബ്രഹ്മപുത്ര താഴ്വരയിലെ നെല്ലിയില്‍ അയ്യായിരത്തോളം പേരെയാണ് ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്റേയും ആള്‍ അസം ഗണസംഗ്രാം പരിഷത്തിന്റേയും നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്.

Story Highlights: assam govt approved ex gratia for the victims of assam movement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement