അതിഥി തൊഴിലാളിയുടെ പണം തട്ടിപ്പറിച്ച കേസ്; മൂന്ന് പേർ പിടിയിൽ

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അതിഥി തൊഴിലാളിയുടെ പണം തട്ടിപ്പറച്ച കേസിൽ മൂന്ന് പേർ കോഴിക്കോട് കസബ പൊലീസിൻ്റെ പിടിയിൽ. ഒന്നാം പ്രതി മുഹമ്മദ് ഫസ്സൽ മലദ്വാരത്തിൽ ഒളിപ്പിച്ച പണം പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പുറത്തെടുത്തത്.
ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് അതിഥി തൊഴിലാളിയായ നസറുദ്ദീൻ്റെ കൈയിൽ നിന്ന് നാലംഗ സംഘം പണം തട്ടിയത്. ഇതിൽ തലക്കുളത്തൂർ സ്വദേശി മുഹമ്മദ് ഫസ്സൽ, പന്നിയങ്കര സ്വദേശി അക്ബർ അലി, അരക്കിണർ സ്വദേശി അബ്ദുൾ റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. പതിനൊന്നായിരം രൂപയാണ് തട്ടിപ്പറച്ചത്. ഒന്നാം പ്രതി മുഹമ്മദ് ഫസ്സൽ ഇതിൽ ഏഴായിരം രൂപ മലദ്വാരത്തിൽ ഒളിപ്പിച്ചു.
നേരത്തെ കളവ്, ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.പിടികിട്ടാനുള്ള ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കി.കോഴിക്കോട് നഗരപരിധിയിൽ അടുത്തിടെ പിടിച്ചുപറിയും മോഷണവും വർധിച്ച സാഹചര്യത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Story Highlights: Case of extortion of guest worker; Three arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here