Advertisement

സഞ്ജു പുറത്ത്, ഗുജറാത്ത് പിടിമുറുക്കുന്നു

May 29, 2022
Google News 1 minute Read

ഐപിഎൽ 2022 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് 2 വിക്കറ്റ് നഷ്ട്ടം. യശസ്വി ജയ്‌സ്വാൾ(16 പന്തിൽ 22 റൺസ്), ക്യാപ്റ്റൻ സഞ്ജു സാംസൺ(11പന്തിൽ 14) എന്നിവരാണ് പുറത്തായത്. യാഷ് ദയാൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കാണ് വിക്കറ്റ്. 9 ഓവർ പിന്നീടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്. ക്വാളിഫയർ 1 ഉൾപ്പെടെ, ഈ സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടി, രണ്ട് ഗെയിമുകളും ജിടി വിജയിച്ചു.

Story Highlights: IPL 2022 Final, GT vs RR Live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here