ജെസിഐയുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം ജനീഷ് കുമാർ എംഎൽഎക്ക്

ലോകത്തെ ഏറ്റവും ബൃഹത്തായ യുവജന സംഘടനയായ ജെസിഐയുടെ മേഖല 22 ൻ്റെ (തിരുവനന്തപുരം, കൊല്ലം, പത്തംനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി) 2022 ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് കോന്നി എംഎൽഎ കെ.യു.ജനീഷ്കുമാർ അർഹനായി. കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കർമ്മമേഖലയിൽ നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭാസം, ദുരിതാശ്വസം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ , 2 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് ജെസിഐ ഇന്ത്യ മേഖല 22 ഈ അവാർഡ് നിർണയിക്കുന്നത്. കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡൻ്റ് മനു ജോർജ് അവാർഡ് പ്രഖ്യാപിച്ചു. യൂത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്കാറ്റ്ബോൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി.
Story Highlights: Janish Kumar MLA receives JCI Youth Action Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here