മങ്കിപോക്സ്: മെക്സിക്കോയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. 50 വയസ്സുള്ള യുഎസ് പൗരനിലാണ് രോഗം കണ്ടെത്തിയത്. നെതർലാൻഡിൽ നിന്നുമാകാം ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിഗമനം.
രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇദ്ദേഹത്തെ നീരിക്ഷണത്തിലാക്കി. രോഗി ആരൊക്കെയായി സമ്പർക്കം പുലർത്തിയെന്ന് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മങ്കിപോക്സ് വൈറസ് രോഗബാധിതരായ മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പകരാം. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്നത് സാധ്യമാണ്, പക്ഷേ അപൂർവമാണ്. കടുത്ത പനി, ലിംഫ് നോഡുകൾ വീർക്കുക, ചിക്കൻപോക്‌സ് പോലുള്ള ചുണങ്ങു എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പ്രത്യേക ചികിത്സയൊന്നുമില്ലെങ്കിലും, വസൂരിക്കെതിരായ വാക്സിനേഷൻ മങ്കിപോക്സ് തടയുന്നതിന് 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Mexico Confirms Country’s First Monkeypox Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here