Advertisement

പോരുന്നോ പൊലീസിലേയ്ക്ക്? യുവതീയുവാക്കളെ ക്ഷണിച്ച് പൊലീസ് സ്റ്റാൾ

May 29, 2022
Google News 2 minutes Read

ഏറെ വെല്ലുവിളികളും വിചിത്രമായ അനുഭവങ്ങളും ഒത്തുചേർന്നതാണ് ഓരോ പൊലീസ് ഉദ്യോഗസ്ഥന്റേയും സർവീസ് കാലഘട്ടം. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ മറികടന്നുളള ക്രമസമാധാനപാലനം, ഗതാഗത ക്രമീകരണം, കരുതലോട് കൂടിയ ജനസേവനം എന്നിങ്ങനെ വ്യത്യസ്തതയേറിയ ജോലികൾ ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും പൊലീസ് ആകാം. രാജ്യത്തിനായി ആദർശധീരരായി ജോലി ചെയ്യാൻ ഓരോ ചെറുപ്പക്കാരനെയും പ്രോത്സാഹിപ്പിക്കുകയാണ് കേരളാ പൊലീസ്.

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ ഒരുക്കിയിരിക്കുന്ന എന്റെ കേരളം പ്രദർശനമേളയിലാണ് ‘പോരുന്നോ പൊലീസിലേയ്ക്ക്’ എന്ന പേരിൽ യുവതീയുവാക്കളെ ക്ഷണിച്ചു കൊണ്ടുളള സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.

കേവലം നിയമനിർവ്വഹണത്തിനുപരിയായി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനുളള സുവർണ്ണാവസരം കൂടിയാണ് പൊലീസ് ജോലി. പൊലീസ് നിയമനത്തിന് ആവശ്യമായ കായികമാനദണ്ഡങ്ങൾ രസകരമായ കാരിക്കേച്ചറുകളിലൂടെയും വാചകങ്ങളിലൂടെയും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. പൊലീസിൽ നിയമനം ലഭിക്കുന്നതിന് സ്ത്രീകളും പുരുഷൻമാരും ജയിച്ച് കയറേണ്ട കായിക ഇനങ്ങളും അവയുടെ വിശദമായ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ, സബ്ബ് ഇൻസ്പെക്ടർ റാങ്കുകളിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിൽ ഉൾപ്പെടെ ഇവിടെ അറിയാം.

സ്വന്തം കായികക്ഷമത പരീക്ഷിക്കണം എന്ന് കരുതുന്നവർക്ക് അതിനും അവസരമുണ്ട്. പുഷ്-അപ്പ്, ചിൻ-അപ്പ്, സ്കിപ്പിംഗ് എന്നിവ ചെയ്തുകാണിച്ച് ശക്തി തെളിയിക്കാം. കായികക്ഷമത പരീക്ഷിച്ച ശേഷം പൊലീസ് യൂണിഫോമിൽ ഒരു ഫോട്ടോയുമാകാം. പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുന്ന സ്റ്റാളിൽ ചിട്ടയായ വ്യായാമശീലങ്ങൾ പാലിച്ച് കായികക്ഷമ വർദ്ധിപ്പിക്കാനുളള നുറുങ്ങുകൾ പൊലീസ് ഉദ്യോഗസ്ഥർ പകർന്നുനൽകും.

Story Highlights: police stall inviting young men and women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here