ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി ഒന്നാം സ്ഥാനത്ത്

ലോകത്ത് ഈന്തപ്പഴ കയറ്റുമതിയിൽ സൗദി ഒന്നാമതെത്തി. 1.2 ബില്യൺ റിയാലിൻ്റെ ഈന്തപ്പഴം കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തു. ലോകത്തെ ആകെ ഈന്തപ്പനകളുടെ 27 ശതമാനവും സൗദിയിലാണ്. നേട്ടത്തിൽ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു.
ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് അനുസരിച്ച്, 2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. 2021-ൽ സൗദി ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാലാണ്.113 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കായ 12 ശതമാനം രാജ്യം സാക്ഷാത്കരിച്ചിട്ടുണ്ട്.
രാജ്യത്തെ ഈന്തപ്പനകളുടെയും ഈന്തപ്പഴങ്ങളുടെയും മൂല്യം ഏകദേശം 7.5 ബില്യൺ റിയാലിലെത്തി. ഇത് മൊത്ത കാർഷിക ഉൽപാദനത്തിൻ്റെ 12 ശതമാനവും, എണ്ണ ഇതര മൊത്ത ഉൽപാദനത്തിൻ്റെ 0.4 ശതമാനവുമാണ്. സൗദിയിലെ മൊത്തം ഈന്തപ്പനകളുടെ എണ്ണം 33 ദശലക്ഷത്തിലെത്തി. ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനത്തെ വരും. സൗദി വിഷൻ 2030ന്റെ ഭാഗമായി ഈന്തപ്പഴ വിപണി സജീവമാക്കാനും കയറ്റുമതി വർധിപ്പിക്കാനും നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
Story Highlights: Saudi Arabia ranked as top exporter of dates globally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here