Advertisement

100% ആത്മവിശ്വാസം; തൃക്കാക്കരയിൽ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

May 29, 2022
Google News 1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. നൂറുശതമാണ് ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടതില്ല. മതത്തിന് അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

തൃക്കാക്കരയില്‍ പി ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

Read Also: വിഡിയോ നിർമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം; ഇക്കാര്യത്തിൽ ഡോക്ടർ ദയയ്ക്കൊപ്പം : ഉമാ തോമസ്

അതേസമയം വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വിഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

Story Highlights: Uma Thomas On Thrikkakara Bypol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here