സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു.കാലിന് പരുക്കേറ്റ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരുക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം പരുക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (actor asif ali injured)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.
അതേസമയം പരുക്ക് കൂടുതല്‍ ഗുരുതരമാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. റൊമാന്‍റിക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Story Highlights: actor asif ali injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here