ബദാം ശീലമാക്കൂ, ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമമാണ്
ധാരാളം സിങ്ക് അടങ്ങിയ ബദാം പോലുള്ള നട്ട്‌സ് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉത്തമമാണെന്ന് എല്ലാവരും ചെറുപ്പം മുതല്‍ തന്നെ കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ചര്‍മ്മത്തിലും മുടിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബദാമിന് കഴിവുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. പരിശോധിക്കാം ബദാമിന്റെ ഗുണങ്ങള്‍. (beauty benefits of almond)
ചര്‍മ്മം പ്രായമാകുന്നത് തടയുന്നു
വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ബദാം സ്ഥിരമായി കഴിക്കുന്നതോ അരച്ച് മുഖത്തിടുന്നതോ ചര്‍മ്മം മൃദുവാക്കുന്നതിനൊപ്പം ചര്‍മ്മം ചെറുപ്പമാക്കി സൂക്ഷിക്കാനും സഹായിക്കുന്നു. ആഴത്തില്‍ മോയ്ച്യുറൈസ് ചെയ്യുന്നതിനാല്‍ തന്നെ ചര്‍മ്മം വരണ്ടുണങ്ങാനും ചുളിവുകള്‍ വീഴാനുമുള്ള സാധ്യത കുറയ്ക്കുന്നു. അപകടകരമായ യു വി രശ്മികള്‍ ചര്‍മ്മത്തിലേല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാനും ബദാം സഹായിക്കുന്നു.
ചര്‍മ്മം തിളക്കമുള്ളതാക്കുന്നു
വിറ്റാമിന്‍ ഇയ്‌ക്കൊപ്പം ധാരാളം ഫ്രീ റാഡിക്കല്‍സുമുള്ളതിനാല്‍ ബദാം കഴിക്കുന്നതും ഫേസ് പാക്കായി പുരട്ടുന്നതും ചര്‍മ്മത്തിന് തിളക്കം വര്‍ധിപ്പിക്കുന്നു.
മുഖക്കുരു കുറയ്ക്കുന്നു
ബദാം കഴിക്കുന്നത് ശീലമാക്കിയാല്‍ മുഖക്കുരു കുറയുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ബദാം വെള്ളത്തില്‍ നന്നായി കുതിര്‍ത്ത ശേഷം പിഴിഞ്ഞ് അരച്ചെടുത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് മുഖക്കുരുവും അതുമൂലമുള്ള കറുത്ത പാടുകളും നീങ്ങാന്‍ സഹായകരമാണ്.
Story Highlights: beauty benefits of almond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here