പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ സമരം

പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ സമരം. ജൂൺ13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
കൊവിഡ് കാരണ പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാർത്ഥികൾക്കുണ്ട്. ഇതിനിടെ വിദ്യാർഥികളുടേത് അനാവശ്യ സമരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവൻ കുട്ടി പ്രതികരിച്ചു.
Read Also: റിപ്പോര്‍ട്ടിങ് സമയത്ത് എത്തിയില്ല; ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി
ഇത്തവണത്തെ പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ രണ്ടു മുതൽ ഏഴു വരെയും പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെയും നടത്താനാണ് തീരുമാനം. ജൂലൈ ഒന്നിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും.
Story Highlights: Plus One exam should be postponed; Students protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here