ആര്യന്‍ ഖാന്‍ കേസ്: സമീര്‍ വാങ്കഡെയ്ക്ക് ചെന്നൈയിലേക്ക് സ്ഥലംമാറ്റം

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ മുന്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. മയക്കുമരുന്ന് പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. (Sameer Wankhede transferred to chennai)
ആര്യന്‍ ഖാന്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തയുടന്‍ വൈദ്യ പരിശോധന നടത്തിയില്ലെന്നതുള്‍പ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യന്‍ ഖാന്‍ കേസില്‍ വാങ്കഡെയ്‌ക്കെതിരായ മറ്റൊരു ആരോപണം.
ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ അന്നത്തെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.
ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച 6000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. 14 പ്രതികളുള്ള കേസില്‍ ആര്യന്‍ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി.
Story Highlights: Sameer Wankhede transferred to chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here