തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ: ജോ ജോസഫ്

തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ ആണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. നാലു വര്‍ഷത്തേക്ക് ഭരണത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അതുകൊണ്ട് വേണ്ടത് ഒരു ഭരണപക്ഷ എംഎംഎല്‍എയെ ആണെന്ന് ഓരോ തൃക്കാക്കരക്കാര്‍ക്കും മനസിലാക്കിയിട്ടുണ്ട്. എങ്കില്‍ മാത്രമേ അവരുടെ വികസനകാര്യങ്ങള്‍ മുന്നോട്ട് പോകുവെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. തൃക്കാക്കരയ്ക്ക് വേണ്ടത് വികസനത്തെ അനുകൂലിക്കുന്ന ആളാണ്. തൃക്കാക്കര കേരളത്തിന്റെ പരിച്ഛേതമാണ്. അതുകൊണ്ട് കേരളത്തിലെ കാര്യങ്ങള്‍ അവര്‍ക്ക് വ്യക്തമായി അറിയാം. എന്തുകൊണ്ടാണ് എല്‍ഡിഎഫ് 99 സീറ്റുമായി അധികാര്യത്തില്‍ വന്നത് എന്നതിന്റെ കാരണം അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്‍ഡിഎഫിനൊപ്പം ചേരാനുള്ളയെല്ലാം കാര്യങ്ങളും തൃക്കാക്കരയിലുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു.
Story Highlights: Thrikkakara needs a ruling party: Jo Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here