പി ടി എന്ന ശക്തി കൂടെയുണ്ട്; വിവാദങ്ങൾ തെരെഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടില്ലെന്ന് ഉമ തോമസ് ട്വന്റിഫോറിനോട്

വിവാദങ്ങൾ തൃക്കാക്കര തെരെഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. തൃക്കാക്കരയിൽ ഉജ്വല വിജയം നേടും. സാധാരണ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെ ഒപ്പം നിന്നെന്ന് ഉമ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.(uma thomas thrikkakara bypoll)
‘പി ടി യോടൊപ്പം പ്രവർത്തിച്ചു, നേരത്തെ പി ടി ക്ക് വേണ്ടി ചോദിച്ച വോട്ടുകൾ ഞാൻ ഇപ്പോൾ എനിക്ക് വേണ്ടി ചോദിക്കുന്നു. പി ടി എന്ന ശക്തി എന്നോടൊപ്പമുണ്ട്. അദ്ദേഹം തന്നെയായിരിക്കും എന്റെ മാർഗദർശി. അദ്ദേഹം മാർഗ്ഗദീപംപോലെ എന്റെ മുന്നിലുണ്ട്. ആരോപണങ്ങളൊന്നുമല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്. ഇവിടെ ജനപക്ഷപരമായ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്’- ഉമ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ ആണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. നാലു വര്‍ഷത്തേക്ക് ഭരണത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അതുകൊണ്ട് വേണ്ടത് ഒരു ഭരണപക്ഷ എംഎംഎല്‍എയെ ആണെന്ന് ഓരോ തൃക്കാക്കരക്കാര്‍ക്കും മനസിലാക്കിയിട്ടുണ്ട്. എങ്കില്‍ മാത്രമേ അവരുടെ വികസനകാര്യങ്ങള്‍ മുന്നോട്ട് പോകുവെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു. യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: uma thomas thrikkakara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here