അവിശ്വാസ പ്രമേയം; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പര്‍മാര്‍ പിന്തുണച്ചതോടെയാണ് അധികാരത്തില്‍ നിന്ന് ബിജെപിക്ക് താഴെയിറങ്ങേണ്ടി വന്നത്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ആകെ 15 വാര്‍ഡുകളാണ് കോടംതുരുത്ത് പഞ്ചായത്തിലുള്ളത്. പഞ്ചായത്തില്‍ ബിജെപി ഏഴ്, കോണ്‍ഗ്രസ് 5, സിപിഎം രണ്ട് സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
Story Highlights: bjp lost power in kodamthuruth panjayat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here