Advertisement

ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ആനന്ദ് ശർമ്മ

May 31, 2022
Google News 2 minutes Read

ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. വാർത്ത തെറ്റാണെന്നും, പ്രചാരണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ബിജെപിയിൽ ചേരുന്നു എന്ന വാർത്ത രാഷ്ട്രീയ ദുഷ്പ്രവണതയല്ലാതെ മറ്റൊന്നുമല്ല’ – ശർമ്മ എൻഡിടിവിയോട് വ്യക്തമാക്കി.

കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും രൂക്ഷമായ വിമർശകരിൽ ഒരാളായ ആനന്ദ് ശർമ്മ ഉടൻ ബിജെപിയിൽ ചേരുമെന്നും, ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രതികരണം. ആനന്ദ് ശർമ്മയും ഗുലാം നബി ആസാദും കോൺഗ്രസിന്റെ രാജ്യസഭാ സീറ്റുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരാണ്. ഇതിനെതിരെ വിമർശനങ്ങൾക്കൊപ്പം അമർഷവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായ ശേഷം ട്രഷറി ബഞ്ചുകളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനെ ഏറ്റവുമധികം സഹായിച്ച മുഖങ്ങളിലൊന്നാണ് ആനന്ദ് ശര്‍മയുടേത്. ശർമ്മയും ആസാദും മുൻ കേന്ദ്രമന്ത്രിമാരും കോൺഗ്രസിൽ സംഘടനാപരമായ മാറ്റത്തിന് ശബ്ദമുയർത്തുന്ന G-23 ലെ പ്രമുഖ അംഗങ്ങളുമാണ്. കോൺഗ്രസിലെ പ്രധാന പരിഷ്കാരങ്ങൾക്കായി ഈ ഗ്രൂപ്പിലെ അംഗങ്ങൾ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

ജി-23 അംഗമായിരുന്ന കപിൽ സിബൽ അടുത്തിടെ കോൺഗ്രസ് വിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി സിബൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സിബലിനെ പിന്തുണയ്ക്കുന്നുണ്ട്.

Story Highlights: Congress’s Anand Sharma Rejects Reports Of Joining BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here