Advertisement

മോശം വാർത്തകളാണോ നിങ്ങൾക്കിഷ്ടം; പുതിയ ഇംഗ്ലീഷ് വാക്കുമായി ശശി തരൂർ

May 31, 2022
Google News 3 minutes Read

ശശി തരൂർ എംപി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയ പുതിയ ഇംഗ്ലീഷ് വാക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കാലഘട്ടത്തിൻറെ വാക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഡൂംസ്ക്രോളിങ് എന്ന പ്രയോ​ഗമാണ് തരൂർ ട്വിറ്ററിൽ പങ്കുവച്ചത്. മോശം വാർത്തകൾ കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിൻറെ അർത്ഥമെന്നും തരൂർ ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

‘കാലഘട്ടത്തിൻറെ വാക്ക്! നെഗറ്റീവ് വാർത്തകൾ രാഷ്‌ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങൾ സൃഷ്‌ടിക്കും’ – തരൂർ ട്വിറ്ററിൽ കുറിച്ചു. ‘ഡൂംസ്‌ക്രോളിങ്’ എന്ന വാക്കിൻറെ അർത്ഥവും ഉച്ചാരണവുമടങ്ങിയ ചിത്രവും തരൂർ പങ്കുവച്ചിട്ടുണ്ട്.

Read Also: തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി

തരൂർ റെയിൽവേയെ കളിയാക്കിക്കൊണ്ട് ട്വിറ്ററിൽ പങ്കുവച്ച ‘ക്വൊമെഡോകൊൺക്വിസ്’ എന്ന വാക്കും ഈയിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ‘ക്വൊമെഡോകൊൺക്വിസ്’ എന്ന വാക്കിൻറെ അർത്ഥം ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ്. ‘സീനിയർസിറ്റിസൺസ്‌ കൺസഷൻസ്’ എന്ന ഹാഷ്‌ടാഗോടെ റെയിൽവേയെ ടാഗ് ചെയ്‌ത് കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020ൽ 60 വയസിന് മുകളിലുള്ളവർക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള ഇളവ് റെയിൽവേ റദ്ദ് ചെയ്തിരുന്നു. കൊവിഡ് കുറഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാത്തതിനെ തുടർന്നാണ് പരിചയമില്ലാത്ത പദപ്രയോഗവുമായി ശശി തരൂർ എത്തിയത്. അപൂർവമായി മാത്രം ഉപയോഗിക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രയോഗിക്കുന്നയാളാണ് ശശി തരൂർ.

Story Highlights: Do you like bad news? Shashi Tharoor with new English word

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here