സ്പിരിറ്റ് വിലവര്‍ധന: മദ്യക്ഷാമം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് എക്‌സൈസ് മന്ത്രി

ബിവറേജസ് ഔട്‌ലെറ്റുകളിലെ മദ്യക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. സ്പിരിറ്റിന്റെ ലഭ്യത കുറഞ്ഞതാണ് മദ്യക്ഷാമത്തിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു. മദ്യക്കമ്പനികള്‍ക്ക് കുടിശ്ശിക നല്‍കാനുള്ളതിനാലാണ് ബെവ്‌കോ ഔട്ടലെറ്റുകളില്‍ മദ്യക്ഷാമമുണ്ടായതെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് വാസ്തവവുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (excise minister on liquor shortage )
സ്പിരിറ്റ് വില ക്രമാതീതമായി ഉയര്‍ന്നത് മദ്യത്തിന്റെ ഉത്പാദനത്തില്‍ കുറവുണ്ടാക്കി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
സ്പിരിറ്റ് വില ഉയരുന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന്‍ തന്നെ നഷ്ടത്തിലാണെന്ന് എം വി ഗോവിന്ദന്‍ മുന്‍പ് പറഞ്ഞിരുന്നു. നിലവില്‍ സ്പിരിറ്റ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതില്‍ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സംസ്ഥാനത്ത് ജവാന്‍ ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് മൂലമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Story Highlights: excise minister on liquor shortage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here