അനശ്വരനാകട്ടെ, ജോണ്‍ എബ്രഹാം! ഐതിഹാസിക ചലച്ചിത്രകാരന്റെ ഓര്‍മദിനം ഇന്ന്

ഇന്ന് വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനം. 35 വര്‍ഷം മുന്‍പ് കോഴിക്കോട് മിഠായി തെരുവിലെ ഒരു ഹോട്ടലിന്റെ മട്ടുപ്പാവില്‍ നിന്ന് കാല്‍ വഴുതി വീണാണ് ജോണ്‍ എബ്രഹാം
നമ്മെ വിട്ടുപിരിഞ്ഞത്. നാട്യങ്ങളില്ലാതെ, പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അഭ്രപാളികളിലേക്ക് വരച്ചു ചേര്‍ത്ത്, ചരിത്രത്തിന്റെ ഭാഗമായ ചലച്ചിത്രകാരനാണ് ജോണ്‍ എബ്രഹാം.
മലയാളികളുടെ ഭ്രമാത്മകമായ അരാജകത്വം ആയിരുന്നു ജോണ്‍ എബ്രഹാം. വിശുദ്ധകലാപകാരിയുടെ സൃഷ്ടി പുസ്തകത്തിലുള്ളത് നാലേ നാല് സിനിമകള്‍. ഏറ്റവും മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തവയില്‍ അമ്മ അറിയാനും ഉള്‍പ്പെടുന്നു. അഗ്രഹാരത്തിലെ കഴുതയും ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങളും…. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയതിന് കണക്കില്ല.
Read Also: ഓര്‍മകളില്‍ നിറഞ്ഞ് മലയാളത്തിന്റെ മാധവിക്കുട്ടി
ജനകീയ സിനിമയുടെ പിതാവായിരുന്നു ജോണ്‍ എബ്രഹാം. വേറിട്ട കാഴ്ചകള്‍ മാത്രം സിനിമയില്‍ സമ്മാനിച്ച ഒറ്റയാന്‍. ചലച്ചിത്ര ആഖ്യാനത്തിനൊപ്പം ആസ്വാദനത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച ദീര്‍ഘദര്‍ശി. സമാന്തര ആധുനിക സിനിമയുടെ വക്താവായിട്ടും തന്റെ സിനിമകള്‍ ജനകീയമായിരിക്കണമെന്ന് വാശി പിടിച്ചു ജോണ്‍ എബ്രഹാം.
എ അയ്യപ്പനും ബാലചന്ദ്രന്‍ ചുള്ളിക്കാടും കവിതയിലൂടെ ജോണ്‍ എബ്രഹാമിനെ അനശ്വരനാക്കി. ജോണിനെപ്പോലെയാകാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട കുറെപേരും നമുക്കിടയിലുണ്ട്.
എപ്പോഴോ ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ നിര്‍ത്തി സ്വപ്നങ്ങള്‍ അവശേഷിപ്പിച്ച് ജോണ്‍ എബ്രഹാം ഇറങ്ങിപ്പോയി, തന്റെ അന്‍പതാംവയസ്സില്‍…
Story Highlights: john abraham memory day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here